+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ന്നെ വെ​ട്ടാ​നാ​യി ചേ​രു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഗ​വ​ർ​ണ​റു​ടെ വേ​ഗ​ത്തി​ലു​ള്ള അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​ന ശി​പാ​ർ​ശ​യ്ക്കു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ അ​നു​മ​തി ന​ൽ​കി. ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ വി​ളി​ച്ചു ചേ​ർ​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം ന​ൽ​കി​യ ശി​പാ​ർ​ശ
ത​ന്നെ വെ​ട്ടാ​നാ​യി ചേ​രു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഗ​വ​ർ​ണ​റു​ടെ വേ​ഗ​ത്തി​ലു​ള്ള അ​നു​മ​തി
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​ന ശി​പാ​ർ​ശ​യ്ക്കു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ അ​നു​മ​തി ന​ൽ​കി. ഡി​സം​ബ​ർ അ​ഞ്ചു മു​ത​ൽ വി​ളി​ച്ചു ചേ​ർ​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം ന​ൽ​കി​യ ശി​പാ​ർ​ശ ഫ ​യ​ൽ ഇ- ​ഫ​യ​ലാ​യി വ​രു​ത്തി ഭു​വ​നേ​ശ്വ​റി​ലു​ണ്ടാ​യി​രു​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ന്‍റെ ശി​പാ​ർ​ശ ഇ​ന്നാ​ണ് രാ​ജ്ഭ​വ​നി​ൽ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​നാ​യി ഫ​യ​ൽ വ​രു​ത്തി അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

നി​യ​മ​സ​ഭാ സ​മ്മേ​ള ന​ത്തി​നു ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ ചാ​ൻ​സ​ല​ർ പ​ദ​വി​യി​ൽ നി​ന്ന് ഗ​വ​ർ​ണ​റെ നീ​ക്കാ​നാ​യി ക​ഴി​ഞ്ഞ ആ​ഴ്ച മ​ന്ത്രി​സ​ഭാ യോ​ഗം കൊ​ണ്ടു വ​ന്ന ക​ര​ട് ഓ​ർ​ഡി​ന​ൻ​സ് ഫ​ല​ത്തി​ൽ അ​പ്ര​സ​ക്ത​മാ​യി. ഗ​വ​ർ​ണ​ർ ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യ ശേ​ഷം രാ​ജ്ഭ​വ​നി​ൽ എ​ത്തി​ച്ച ഓ​ർ​ഡി​ന​ൻ​സി​ന്‍റെ ക​ര​ട് അ​ദ്ദേ​ഹം ക​ണ്ട​തു പോ​ലു​മി​ല്ല.

യു​ജി​സി ച​ട്ടം ലം​ഘി​ച്ചു നി​യ​മ​നം ല​ഭി​ച്ച വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​ആ​ർ.​ശ​ശീ​ന്ദ്ര​നാ​ഥി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് അ​യ​യ്ക്കു​ന്ന​ത് ഇ​തു സം​ബ​ന്ധി​ച്ച ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​നം വ​ന്ന ശേ​ഷം മ​തി​യെ​ന്നു ഗ​വ​ർ​ണ​ർ തീ​രു​മാ​നി​ച്ചു. മു​ൻ​പ് 10 വി​സി​മാ​ർ​ക്ക് കാ​ര​ണം കാ​ണി ക്ക​ൽ നോ​ട്ടി​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​ത് ഹൈ​ക്കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.
More in Latest News :