+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ​പു​സ്ത​ക​ത്തി​ൽ ഇ​നി സ​ന്ധ്യ; മെ​റ്റ ഇ​ന്ത്യ​ക്ക് വ​നി​താ മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ ക​മ്പ​നി​യാ​യ മെ​റ്റ​യ്ക്ക് ഇ​ന്ത്യ​യി​ൽ വ​നി​താ മേ​ധാ​വി. സ​ന്ധ്യ ദേ​വ​നാ​ഥ​നാ​ണ് മെ​റ്റ ഇ​ന്ത്യ​യു​ടെ പു​തി​യ മേ​ധാ​വി. അ​ജി​ത് മോ​ഹ​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ
മു​ഖ​പു​സ്ത​ക​ത്തി​ൽ ഇ​നി സ​ന്ധ്യ; മെ​റ്റ ഇ​ന്ത്യ​ക്ക് വ​നി​താ മേ​ധാ​വി
ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ ക​മ്പ​നി​യാ​യ മെ​റ്റ​യ്ക്ക് ഇ​ന്ത്യ​യി​ൽ വ​നി​താ മേ​ധാ​വി. സ​ന്ധ്യ ദേ​വ​നാ​ഥ​നാ​ണ് മെ​റ്റ ഇ​ന്ത്യ​യു​ടെ പു​തി​യ മേ​ധാ​വി. അ​ജി​ത് മോ​ഹ​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് സ​ന്ധ്യ​യു​ടെ നി​യ​മ​നം.

ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക എ​ന്ന​താ​ണ് ചു​മ​ത​ല. ജ​നു​വ​രി ഒ​ന്ന് മു​ത​ലാ​ണ് സ​ന്ധ്യ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക. ബാ​ങ്കിം​ഗ്, പേ​യ്‌​മെ​ന്‍റ്, ടെ​ക്‌​നോ​ള​ജി എ​ന്നി​വ​യി​ലാ​യി 22 വ​ർ​ഷ​ത്തെ സേ​വ​ന​പ​രി​ച​യ​മു​ള്ള സ​ന്ധ്യ 2000ൽ ​ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം​ബി​എ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

2016 ൽ ​ആ​ണ് സ​ന്ധ്യ മെ​റ്റ​യി​ൽ ചേ​ർ​ന്ന​ത്. 2020 ൽ ​മെ​റ്റ​യു​ടെ ഏ​ഷ്യ പ​സ​ഫി​ക് ഗെ​യി​മിം​ഗ് മേ​ധാ​വി​യാ​യി. വി​യ​റ്റ്‌​നാ​മി​ലും സിം​ഗ​പ്പൂ​രി​ലും ക​മ്പ​നി​യെ വ​ള​ര്‍​ത്തു​ന്ന​തി​ല്‍ സ​ന്ധ്യ സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പാ​ണ് മെ​റ്റ ഇ​ന്ത്യ മേ​ധാ​വി​യും മ​ല​യാ​ളി​യു​മാ​യ അ​ജി​ത് മോ​ഹ​ൻ രാ​ജി​വ​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ വാ​ട്സാ​പ് ഇ​ന്ത്യ മേ​ധാ​വി അ​ഭി​ജി​ത് ബോ​സും, മെ​റ്റ (ഫേ​സ്ബു​ക്ക്) ഇ​ന്ത്യ പ​ബ്ലി​ക് പോ​ളി​സി മേ​ധാ​വി രാ​ജീ​വ് അ​ഗ​ർ​വാ​ളും രാ​ജി​വ​ച്ചി​രു​ന്നു.
More in Latest News :