കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്. ബുധനാഴ്ച പവന് 160 രൂപ കൂടിയിരുന്നു.
നവംബർ മാസത്തിൽ കനത്ത തോതിലാണ് സ്വർണ വില വർധിച്ചത്. നവംബർ നാലിന് 36,880 രൂപയായിരുന്നു പവന്റെ വില. പിന്നീടുള്ള ദിവസങ്ങളിലാണ് വില കുതിച്ചുകയറിയത്. രണ്ടാഴ്ചയ്ക്കിടെ 2.120 രൂപയാണ് പവന് വർധിച്ചത്.