+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാവയ്ക്കുളളില്‍ എംഡിഎംഎ ഒളിപ്പിച്ചുകടത്താന്‍ ശ്രമം; യുവമോര്‍ച്ച നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍

ബംഗളൂരു: പാവയ്ക്കുളളില്‍ എംഡിഎംഎ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍ മണ്ഡലം പ്രസിഡന്‍റ് എസ്. പവീഷും സംഘവുമാണ് ബംഗളൂരുവില്‍ പിടിയിലായത്.പവീഷിനെ കൂടാതെ
പാവയ്ക്കുളളില്‍ എംഡിഎംഎ ഒളിപ്പിച്ചുകടത്താന്‍ ശ്രമം; യുവമോര്‍ച്ച നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍
ബംഗളൂരു: പാവയ്ക്കുളളില്‍ എംഡിഎംഎ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍ മണ്ഡലം പ്രസിഡന്‍റ് എസ്. പവീഷും സംഘവുമാണ് ബംഗളൂരുവില്‍ പിടിയിലായത്.

പവീഷിനെ കൂടാതെ മലപ്പുറം സ്വദേശിയായ അഭിജിത്ത്, മറ്റ് രണ്ടുപേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

എംഡിഎംഎ ഗുളികകള്‍ നിറച്ച പാവ കൊറിയര്‍ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. 88 ഗ്രാം എംഡിഎംഎ ഗുളികകളാണു പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്. സ്കാനര്‍ പരിശോധനയില്‍ ഗുളികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് പോസ്റ്റുകളിട്ടതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടയാളാണ് പവീഷെന്ന് ബിജെപി പറയുന്നു.
More in Latest News :