ഹൈദരാബാദ്: തീർഥാടനത്തിന് കാണിക്ക സ്വീകരിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ അക്രമി തെലുങ്ക് ദേശം പാർട്ടി(ടിഡിപി) നേതാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ആന്ധ്രാ പ്രദേശിലെ കാക്കിനാഡ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പ്രാദേശിക ടിഡിപി നേതാവായ പൊൾനാട്ടി ശേഷാഗിരി റാവുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. തുനി മേഖലയിലെ റാവുവിന്റെ വീട്ടിൽ ഭിക്ഷു വേഷത്തിലെത്തിയ അക്രമി, അദേഹത്തിന്റെ പക്കൽ നിന്ന് ധാന്യങ്ങൾ സ്വീകരിക്കുന്ന വേളയിലാണ് കൃത്യം നിർവഹിച്ചത്. കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് റാവുവിനെ വെട്ടിയ അക്രമി സ്ഥലത്ത് നിന്ന് ഒരു ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
തലയ്ക്കും കഴുത്തിനും പരിക്കേറ്റ റാവുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Cinematic attack caught on camera in #Tuni #Kakinada #AndhraPradesh ... Attacker came dressed as holyman, seeking alms, suddenly took out weapon and attacked #TeluguDesam leader #PolnatiSheshagiriRao on head & neck, grievously injuring him, then escaped on bike @ndtv @ndtvindia pic.twitter.com/BisGrR2FhN
— Uma Sudhir (@umasudhir) November 17, 2022