ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം. യാത്രയ്ക്ക് തെക്കേ ഇന്ത്യയില്‍ മികച്ച പ്രതികരണം ലഭിച്ചെന്ന് സിപിഎം കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് നിത്യസംഭവമായിരിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ ഐക്യം ഉറപ്പിക്കാനുള്ള ശ്രമമാണ് ജോഡോ യാത്ര. ബിജെപി ശക്തികേന്ദ്രങ്ങളിലേക്ക് യാത്ര എത്തുമ്പോഴുള്ള പ്രതികരണം സിപിഎം ഉറ്റുനോക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
അതേസമയം കേരളത്തിലെ പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. കേരളത്തില്‍ കൂടുതല്‍ ദിവസം യാത്ര നടത്തുന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി എം.വി.ഗോവിന്ദന് അടക്കമുള്ള നേതാക്കള്‍ വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്.