ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടു തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
മരംമുറിക്കാൻ കഴിഞ്ഞവർഷം നവംബറിൽ നൽകിയ അനുമതി പുനഃസ്ഥാപിക്കാനും അണകെട്ട് ബലപെടുത്തുന്നതിനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കേരളത്തിന് നിർദേശം നൽകണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടു.