+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജ​യ് മാ​ക്ക​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നി​രീ​ക്ഷ​ക സ്ഥാ​ന​മൊ​ഴി​ഞ്ഞ് അ​ജ​യ് മാ​ക്ക​ൻ. ഹൈ​ക്ക​മാ​ന്‍​ഡ് നി​ർ​ദേ​ശം ധി​ക്ക​രി​ച്ച് സെ​പ്റ്റം​ബ​ർ 25ന് ​അ​ശോ​ക് ഗെ​ഹ്‌​ലോ‌​ട്ട് അ​നു​കൂ​ലി
അ​ജ​യ് മാ​ക്ക​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞു
ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നി​രീ​ക്ഷ​ക സ്ഥാ​ന​മൊ​ഴി​ഞ്ഞ് അ​ജ​യ് മാ​ക്ക​ൻ. ഹൈ​ക്ക​മാ​ന്‍​ഡ് നി​ർ​ദേ​ശം ധി​ക്ക​രി​ച്ച് സെ​പ്റ്റം​ബ​ർ 25-ന് ​അ​ശോ​ക് ഗെ​ഹ്‌​ലോ‌​ട്ട് അ​നു​കൂ​ലി​ക​ൾ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട "രാ​ജ​സ്ഥാ​ൻ പ്ര​തി​സ​ന്ധി'​ക്ക് കാ​ര​ണ​ക്കാ​രാ​യ ക്യാ​ബി​ന​റ്റ് മ​ന്ത്രി ശാ​ന്തി ധ​രി​വാ​ൾ, ചീ​ഫ് വി​പ്പ് മ​ഹേ​ഷ് ജോ​ഷി, ആ​ർ​ടി​ഡി​സി ചെ​യ​ർ​മാ​ൻ ധ​ർ​മേ​ന്ദ്ര റാ​ത്തോ​ഡ് എ​ന്നി​വ​ർ​ക്ക് പാ​ർ​ട്ടി നേ​ര​ത്തെ കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ നി​രീ​ക്ഷ​ക സ്ഥാ​ന​ത്ത് തു​ട​രാ​ൻ ത​നി​ക്ക് ധാ​ർ​മി​ക​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്ന് ന​വം​ബ​ർ എ​ട്ടി​ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് ന​ൽ​കി​യ രാ​ജി​ക്ക​ത്തി​ൽ മാ​ക്ക​ൻ കു​റി​ച്ചു.

അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യ മൂ​ന്ന് നേ​താ​ക്ക​ളെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ചു​മ​ത​ല ന​ൽ​കി‌​യ​തി​നെ വി​മ​ർ​ശി​ച്ച മാ​ക്ക​ൻ, ഇ​വ​ർ ഖേ​ദ​പ്ര​ക​ട​നം പോ​ലും ന​ട​ത്തി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജി സ്വീ​ക​രി​ക്കാ​തി​രു​ന്ന ഖാ​ർ​ഗെ, മാ​ക്ക​നോ​ട് സ്ഥാ​ന​ത്ത് തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഏ​ഴ് ദി​വ​സ​ത്തി​ന് ശേ​ഷ​വും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ മാ​ക്ക​ൻ രാ​ജി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :