+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ല്ല​പ്പെ​രി​യാ​റി​ല്‍ മ​രം മു​റി​ക്കാ​ന്‍ അ​നു​മ​തി തേ​ടി ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​രം മു​റി​ക്കാ​ന്‍ അ​നു​മ​തി തേ​ടി ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ല്‍. ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്താ​ന്‍ 15 മ​ര​ങ്ങ​
മു​ല്ല​പ്പെ​രി​യാ​റി​ല്‍ മ​രം മു​റി​ക്കാ​ന്‍ അ​നു​മ​തി തേ​ടി ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​രം മു​റി​ക്കാ​ന്‍ അ​നു​മ​തി തേ​ടി ത​മി​ഴ്‌​നാ​ട് സു​പ്രീം​കോ​ട​തി​യി​ല്‍. ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്താ​ന്‍ 15 മ​ര​ങ്ങ​ള്‍ മു​റി​ക്കേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് ത​മി​ഴ്‌​നാ​ട് കോ​ട​തി​യെ അ​റി​യി​ച്ചു.

മു​ല്ല​പ്പെ​രി​യാ​ര്‍ ബേ​ബി ഡാം ​ശ​ക്തി​പെ​ടു​ത്താ​ന്‍ 15 മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ കേ​ര​ളം ത​മി​ഴ്‌​നാ​ടി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇത് വിവാദമായതോടെ അനുമതി റദ്ദാക്കുകയായിരുന്നു.

ഈ ​അ​നു​മ​തി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ കേ​ര​ള​ത്തോ​ട് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് കോടതിയെ സമീപിച്ചിരിക്കുന്നത്.

അ​ണ​ക്കെ​ട്ട് ബ​ല​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പു​നഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട മേ​ല്‍​നോ​ട്ട സ​മി​തി​യോ​ട് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ത​മി​ഴ്‌​നാ​ട് സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു.

ത​മി​ഴ്​നാ​ടി​ന്‍റെ കൂ​ടു​ത​ല്‍ ബോ​ട്ടു​ക​ള്‍​ക്ക് പെ​രി​യാ​ര്‍ ത​ടാ​ക​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ല്‍ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
More in Latest News :