+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ള​ണ്ടി​ലേ​ക്ക് മി​സൈ​ൽ തൊ​ടു​ത്ത് റ​ഷ്യ; ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഴ്സോ: യു​ക്രെ​യ്ൻ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള കി​ഴ​ക്ക​ൻ പോ​ള​ണ്ടി​ലെ ഗ്രാ​മ​മാ​യ പ്ര​സെ​വോ​ഡോ​വി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​ൻ മി​സൈ​ലു​ക​ളാ​ണ് പ്ര​സെ​വോ​ഡോ​വി​ൽ
പോ​ള​ണ്ടി​ലേ​ക്ക് മി​സൈ​ൽ തൊ​ടു​ത്ത് റ​ഷ്യ; ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
വാ​ഴ്സോ: യു​ക്രെ​യ്ൻ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള കി​ഴ​ക്ക​ൻ പോ​ള​ണ്ടി​ലെ ഗ്രാ​മ​മാ​യ പ്ര​സെ​വോ​ഡോ​വി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. റ​ഷ്യ​ൻ മി​സൈ​ലു​ക​ളാ​ണ് പ്ര​സെ​വോ​ഡോ​വി​ൽ പ​തി​ച്ച​തെ​ന്ന് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

റ​ഷ്യ​ൻ മി​സൈ​ലു​ക​ളാ​ണ് പോ​ള​ണ്ടി​ൽ പ​തി​ച്ച​തെ​ന്ന് മു​തി​ർ​ന്ന യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പെ​ന്‍റ​ഗ​ൺ അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് നാ​റ്റോ​യും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ വാ​ർ​ത്ത​ക​ൾ ത​ള്ളി റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം രം​ഗ​ത്തെ​ത്തി. ബോ​ധ​പൂ​ർ​വ​മാ​യ പ്ര​കോ​പ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. യു​ക്രെ​യ്ൻ-​പോ​ള​ണ്ട് അ​തി​ർ​ത്തി​യി​ൽ ആ​ക്ര​മ​ണ​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും റ​ഷ്യ അ​റി​യി​ച്ചു.

പോ​ളി​ഷ് പ്ര​ധാ​ന​മ​ന്ത്രി മാ​റ്റ്യൂ​സ് മൊ​റാ​വി​ക്കി ദേ​ശീ​യ സു​ര​ക്ഷ​യ്ക്കും പ്ര​തി​രോ​ധ കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി സ​ർ​ക്കാ​ർ സ​മി​തി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച​താ​യി സ​ർ​ക്കാ​ർ വ​ക്താ​വ് പി​യോ​റ്റ​ർ മു​ള്ള​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.
More in Latest News :