വെല്ലിംഗ്ടൺ: ഇന്ത്യക്കെതിരായ ഏകദിന - ട്വന്റി-20 പരന്പരകളിൽ നിന്ന് മാർട്ടിൻ ഗപ്റ്റിലിനെയും ട്രെന്റ് ബോൾട്ടിനെയും ന്യൂസിലൻഡ് ഒഴിവാക്കി. നവംബർ 18-ന് വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന പരന്പരയ്ക്കായി ഫിൻ അലൻ, ആദം മിൽനെ എന്നിവരെ കിവീസ് ടീമിൽ ഉൾപ്പെടുത്തി.
ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡിന്റെ മുഖ്യ കരാറിൽ നിന്ന് പിന്മാറിയ ബോൾട്ടിനെയും ഫോമില്ലായ്മ മൂലം വലയുന്ന ഗപ്റ്റിലിനെയും എന്നേക്കുമായി ഒഴിവാക്കിയതല്ലെന്നും ഇവർക്ക് തുടർന്നും അവസരം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കിവീസ് ടീമിൽ പുതുവീര്യം നിറയ്ക്കുന്നതിനായി ഓപ്പണർ അലൻ ഉൾപ്പെടയുള്ള താരങ്ങൾക്ക് അവസരം നൽകാൻ കൂടിയാണ് ഈ നീക്കം.
കൈൽ ജേമിസൺ, ബെൻ സീയേഴ്സ് എന്നിവരെ പരിക്ക് മൂലം പരന്പരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.