+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണം; മറുപടിയുമായി കെ. സുധാകരൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍റെ മനസ് ബിജെപിക്ക് ഒപ്പമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ. സുധാകരൻ. സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണമെന്നും ജീവനുള
സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണം; മറുപടിയുമായി കെ. സുധാകരൻ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍റെ മനസ് ബിജെപിക്ക് ഒപ്പമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ. സുധാകരൻ. സുരേന്ദ്രൻ ആളും തരവും നോക്കി കളിക്കണമെന്നും ജീവനുള്ള ഒരു കോൺഗ്രസുകാരനും ബിജെപിയ്ക്കൊപ്പം പോകില്ലെന്നും സുധാകരൻ മറുപടിയായി പറഞ്ഞു.

സു​രേ​ന്ദ്ര​ന്‍റെ വി​ഡ്ഢി​ത്തം കേ​ട്ട​വ​ർ ഇ​പ്പോ​ഴും ചി​രി നി​ർ​ത്തി​ക്കാ​ണി​ല്ല. എ​കെ​ജി സെ​ന്‍റ​റി​ൽ നി​ന്ന് ത​ന്നെ​യാ​ണ് സു​രേ​ന്ദ്ര​നും പ്ര​സ്താ​വ​ന​ക​ൾ എ​ഴു​തി ന​ൽ​കു​ന്ന​ത് എ​ന്ന​തി​നു​ള്ള തെ​ളി​വാ​ണ് ഇപ്പോൾ പുറത്താകുന്നത്. പി​ണ​റാ​യി​ക്കും സ​ഖാ​ക്ക​ൾ​ക്കും സം​ഘി​മ​ന​സാ​ണ് ഉ​ള്ള​തെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു.

സുധാകരന്‍റെ മനസ് ബിജെപിക്ക് ഒപ്പമാണ്. എന്നാൽ അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിക്കുന്നില്ല. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. സമാന ചിന്താഗതിക്കാർ കോൺഗ്രസിൽ നിരവധിപ്പേരുണ്ട്. കോൺഗ്രസ് നേതാക്കൾക്ക് വേറെ ഓപ്ഷൻ ഇല്ലാതായെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്.
More in Latest News :