+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ക്കാ​ക്ക​ര കൂ​ട്ട​ബ​ലാ​ത്സം​ഗ​കേ​സ്; ആ​ഴ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം മാത്രം അറസ്റ്റെന്ന് പോ​ലീ​സ്

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ല്‍ സി​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​യാ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​കേ​സി​ല്‍ ഉ​ട​ന്‍ അ​റ​സ്റ്റു​ണ്ടാ​കി​ല്ലെ​ന്ന് കൊ​ച്ചി ഡി​സി​പി എ​സ്.​ശ​ശി​ധ​ര​ന്‍. ആ​ഴ​ത്തി​ലു​ള്ള അ​ന്വേ​
തൃ​ക്കാ​ക്ക​ര കൂ​ട്ട​ബ​ലാ​ത്സം​ഗ​കേ​സ്; ആ​ഴ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷം മാത്രം അറസ്റ്റെന്ന് പോ​ലീ​സ്
കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ല്‍ സി​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​യാ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​കേ​സി​ല്‍ ഉ​ട​ന്‍ അ​റ​സ്റ്റു​ണ്ടാ​കി​ല്ലെ​ന്ന് കൊ​ച്ചി ഡി​സി​പി എ​സ്.​ശ​ശി​ധ​ര​ന്‍. ആ​ഴ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മേ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തൂ എ​ന്ന് ഡി​സി​പി പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ബേ​പ്പൂ​ര്‍ കോ​സ്റ്റ​ല്‍ സി​ഐ പി.​ആ​ര്‍.​സു​നു​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്. കേ​സി​ല്‍ ആ​കെ പ​ത്ത് പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ അ​ഞ്ചു​പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഡി​സി​പി അ​റി​യി​ച്ചു.

കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത ശേ​ഷം തി​ങ്ക​ളാ​ഴ്ച വി​ട്ട​യ​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ 10ന് ​ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യാ​ണ് വി​ട്ട​യ​ച്ച​ത്.

ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നും തെ​ളി​വ് ല​ഭി​ച്ച ശേ​ഷ​മേ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നാ​കൂ എ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യാ​ണ് കേ​സി​ലെ പ​രാ​തി​ക്കാ​രി. ക​ഴി​ഞ്ഞ മേ​യി​ല്‍ സി​ഐ സു​നു ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം തൃ​ക്കാ​ക്ക​ര​യി​ല്‍​വ​ച്ച് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി.

പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന വി​ജ​യ​ല​ക്ഷ്മി​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി. വി​ജ​യ​ല​ക്ഷ്മി​യു​ടെ സു​ഹൃ​ത്ത് രാ​ജീ​വ് ര​ണ്ടാം പ്ര​തി​യും സി​ഐ സു​നു മൂ​ന്നാം പ്ര​തി​യു​മാ​ണ്. വി​ജ​യ​ല​ക്ഷ്മി​യു​ടെ സു​ഹൃ​ത്താ​യ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​ന്‍ അ​ഭി​ലാ​ഷ് നാ​ലാം പ്ര​തി​യും പ​രാ​തി​ക്കാ​രി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ സു​ഹൃ​ത്താ​യ ശ​ശി അ​ഞ്ചാം പ്ര​തി​യു​മാ​ണ്.
More in Latest News :