ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി. ആര്‍എസ്എസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് ആവശ്യം.
ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന് നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിലെ ചില ഘടക കക്ഷികള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരാതിയില്‍ ഹൈക്കമാന്‍ഡ് സുധാകരന്റെ വിശദീകരണം തേടിയേക്കും.
സംഘടനാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നെഹ്റുവിനെക്കുറിച്ചുള്ള പരാമര്‍ശവും വിവാദമായത്.
ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ ജവഹര്‍ലാല്‍ നെഹ്റു ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്നും ജനാധിപത്യ ബോധം ഉയര്‍ത്തിപ്പിടിക്കാന്‍ വര്‍ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്നുമായിരുന്നു സുധാകരന്റെ പരാമര്‍ശം.