+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇനി 800 കോടി മനുഷ്യരുള്ള ഭൂമി! ജനസംഖ്യയില്‍ 2030 ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും

ജ​നീ​വ: യു​എ​ന്‍ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ചൊ​വ്വാ​ഴ്ച ലോ​ക ജ​ന​സം​ഖ്യ 800 കോ​ടി​യി​ലെ​ത്തും. ലോ​ക ജ​ന​സം​ഖ്യാദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ഷി​ക വേ​ള്‍​ഡ് പോ​പ്പു​ലേ​ഷ​ന്‍ പ്ര
ഇനി 800 കോടി മനുഷ്യരുള്ള ഭൂമി! ജനസംഖ്യയില്‍ 2030 ഓടെ ഇന്ത്യ ചൈനയെ പിന്തള്ളും
ജ​നീ​വ: യു​എ​ന്‍ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ചൊ​വ്വാ​ഴ്ച ലോ​ക ജ​ന​സം​ഖ്യ 800 കോ​ടി​യി​ലെ​ത്തും. ലോ​ക ജ​ന​സം​ഖ്യാദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യ വാ​ര്‍​ഷി​ക വേ​ള്‍​ഡ് പോ​പ്പു​ലേ​ഷ​ന്‍ പ്രോ​സ്പെ​ക്റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ ആ​ഗോ​ള ജ​ന​സം​ഖ്യ 1950ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും മ​ന്ദ​ഗ​തി​യി​ലാ​ണ് വ​ള​രു​ന്ന​തെ​ന്നും 2020-ല്‍ ​ഒ​രു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​യി കു​റ​ഞ്ഞു​വെ​ന്നും സൂ​ചി​പ്പി​ക്കു​ന്നു.

ആ​ഗോ​ള ജ​ന​സം​ഖ്യ 2030-ല്‍ ​ഏ​ക​ദേ​ശം 8.5 ബി​ല്യ​ണി​ലേ​ക്കും 2050-ല്‍ 9.7 ​ബി​ല്യ​ണി​ലേ​ക്കും 2100-ല്‍ 10.4 ​ബി​ല്യ​ണി​ലേ​ക്കും വ​ള​രു​മെ​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​വ​ച​നം. ആ​ഗോ​ള ജ​ന​സം​ഖ്യ ഏ​ഴി​ല്‍ നി​ന്ന് എ​ട്ട് ബി​ല്യ​ണാ​യി വ​ള​രാ​ന്‍ 12 വ​ര്‍​ഷ​മെ​ടു​ത്തെ​ങ്കി​ലും, അ​ത് ഒ​മ്പ​ത് ബി​ല്യ​ണി​ലെ​ത്താ​ന്‍ ഏ​ക​ദേ​ശം 15 വ​ര്‍​ഷ​മെ​ടു​ക്കും.

യു​എ​ന്‍ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2030നു​ള്ളി​ല്‍ ഇ​ന്ത്യ ചൈ​ന​യെ മ​റി​ക​ട​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി മാ​റും. 2050-ല്‍ ​ഇ​ന്ത്യ​യ്ക്കും ചൈ​ന​യ്ക്കും പി​ന്നി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള മൂ​ന്നാ​മ​ത്തെ രാ​ജ്യ​മാ​യി അ​മേ​രി​ക്ക തു​ട​രും.

2050 വ​രെ​യു​ള്ള ജ​ന​സം​ഖ്യ​യി​ല്‍ പ​കു​തി​യി​ല​ധി​കം വ​ര്‍​ധ​ന കോം​ഗോ, ഈ​ജി​പ്ത്, എ​ത്യോ​പ്യ, ഇ​ന്ത്യ, നൈ​ജീ​രി​യ, പാ​ക്കി​സ്ഥാ​ന്‍, ഫി​ലി​പ്പീ​ന്‍​സ്, ടാ​ന്‍​സാ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും.

വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ പു​രോ​ഗ​തി നി​മി​ത്തം ജ​ന​ങ്ങ​ളു​ടെ ആ​യു​ര്‍​ദൈ​ര്‍​ഘ്യം വ​ര്‍​ധി​ച്ച​താ​യും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. ആ​യു​ര്‍​ദൈ​ര്‍​ഘ്യം 2019ല്‍ 72.8 ​വ​ര്‍​ഷ​ത്തി​ലെ​ത്തി. മാ​തൃ​ശി​ശു​മ​ര​ണ നി​ര​ക്ക് കു​റ​ഞ്ഞു​വെ​ന്നും വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്നു.

എ​ന്നാ​ല്‍ അ​തി​വേ​ഗ​ത്തി​ലെ ജ​ന​സം​ഖ്യാ വ​ര്‍​ധ​ന​വ് ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നം, പ​ട്ടി​ണി, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് എ​ന്നി​വ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തേ​യും ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ വ​ള​ര്‍​ച്ച​യേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് യു​എ​ന്‍ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക കാ​ര്യ​ങ്ങ​ളു​ടെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ലി​യു സെ​ന്‍​മി​ന്‍ പ​റ​ഞ്ഞു.
More in Latest News :