+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ത​ട്ടി​പ്പ്; 20 പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട്രി​ക്ക് സ്‌​കൂ​ട്ട​ര്‍ വി​ല്‍​പ്പ​ന​യു​ടെ പേ​രി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ ക​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ല്‍ 20 പേ​ര്‍ അ​റ​സ്റ്റി​ല്‍. നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്
ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ത​ട്ടി​പ്പ്; 20 പേ​ർ അ​റ​സ്റ്റി​ൽ
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട്രി​ക്ക് സ്‌​കൂ​ട്ട​ര്‍ വി​ല്‍​പ്പ​ന​യു​ടെ പേ​രി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ ക​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ല്‍ 20 പേ​ര്‍ അ​റ​സ്റ്റി​ല്‍. നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ബി​ഹാ​റി​ല്‍ നി​ന്നും 11 പേ​ര്‍, തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്നും നാ​ല് പേ​ര്‍, ഝാ​ര്‍​ഖ​ണ്ഡി​ല്‍ നി​ന്നും മൂ​ന്നു പേ​ര്‍, ക​ര്‍​ണാ​ക​യി​ല്‍ നി​ന്നും ര​ണ്ട് പേ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ടി.​വി. വെ​ങ്കി​ടാ​ച​ല (35), നാ​ഗേ​ഷ് എ​സ്‌.​പി (31), സു​ശാ​ന്ത് കു​മാ​ർ (22), രാ​ജേ​ഷ് കു​മാ​ർ (29), അ​മ​ൻ​കു​മാ​ർ (25), അ​നീ​ഷ് (26), ബി​ട്ടു (27), സ​ന്നി (22), ന​വ്‌​ലേ​ഷ് കു​മാ​ർ (22), ആ​ദി​ത്യ (22), വി​വേ​ക് കു​മാ​ർ (25), മു​രാ​രി കു​മാ​ർ (38), അ​ജ​യ് കു​മാ​ർ (19), അ​ബി​നാ​ഷ് കു​മാ​ർ (22), പ്രി​ൻ​സ് കു​മാ​ർ ഗു​പ്ത (37), വാ​ദി​ത്യ ചി​ന്ന (22), ആ​ന​ന്ദ് കു​മാ​ർ (21), ക​ത്ര​വ​ത്ത് ശി​വ​കു​മാ​ർ (22), ക​ത്ര​വ​ത്ത് ര​മേ​ശ് (19), ജി. ​ശ്രീ​നു (21) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ വി​ല്‍​പ്പ​ന​യു​ടെ പേ​രി​ല്‍ ആ​ളു​ക​ളു​മാ​യി അ​ടു​ത്ത പ്ര​തി​ക​ള്‍ ഇ​വ​രോ​ട് ര​ജി​സ്‌​ട്രേ​ഷ​നാ​യി ആ​ദ്യം 499 രൂ​പ ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് വാ​ഹ​ന ഇ​ന്‍​ഷു​റ​ന്‍​സി​നും മ​റ്റു​മാ​യി കൂ​ടു​ത​ല്‍ പ​ണം അ​ട​യ്ക്കാ​നും ത​ട്ടി​പ്പു​കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

ആ​ളു​ക​ളി​ല്‍ നി​ന്നും പ​ണം കൈ​പ്പ​റ്റി​യ ഇ​വ​ര്‍ വാ​ഹ​നം ല​ഭി​ക്കാ​ന്‍ താ​മ​സ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ട്ടി​പ്പി​നി​ര​യാ​യി 30,998 രൂ​പ ന​ഷ്ട​പ്പെ​ട്ട ഒ​രാ​ള്‍ പ​രാ​തി ന​ല്‍​കി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ ബം​ഗ​ളൂ​രു​വി​ല്‍ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ബാ​ക്കി​യു​ള്ള​വ​രെ കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്.

ഏ​ഴ് ലാ​പ്‌​ടോ​പ്പു​ക​ൾ, 38 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ, 25 സാ​ധാ ഫോ​ണു​ക​ൾ, ര​ണ്ട് ഹാ​ർ​ഡ് ഡി​സ്‌​കു​ക​ൾ, ര​ണ്ട് സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ, 114 സിം ​കാ​ർ​ഡു​ക​ൾ എ​ന്നി​വ ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :