+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഫോ​സ് വി​സി നി​യ​മ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക വി​ധി തി​ങ്ക​ളാ​ഴ്ച

കൊ​ച്ചി: കേ​ര​ള ഫി​ഷ​റീ​സ് ആ​ന്‍​ഡ് സ​മു​ദ്ര പ​ഠ​ന സ​ര്‍​ക​വ​ലാ​ശാ​ല (കു​ഫോ​സ്) വൈ​സ് ചാ​ന്‍​സ​ല​ര്‍ നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. വി​സി നി​യ​മ​നം യു​ജി​സി മ
കു​ഫോ​സ് വി​സി നി​യ​മ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക വി​ധി തി​ങ്ക​ളാ​ഴ്ച
കൊ​ച്ചി: കേ​ര​ള ഫി​ഷ​റീ​സ് ആ​ന്‍​ഡ് സ​മു​ദ്ര പ​ഠ​ന സ​ര്‍​ക​വ​ലാ​ശാ​ല (കു​ഫോ​സ്) വൈ​സ് ചാ​ന്‍​സ​ല​ര്‍ നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്. വി​സി നി​യ​മ​നം യു​ജി​സി മാ​ന​ദ​ണ്ഡം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റി​സ് ഷാ​ജി പി.​ചാ​ലി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ധി പ​റ​യു​ക.

വി​സി നി​യ​മ​ന പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി ഡോ. ​കെ.​കെ. വി​ജ​യ​ന്‍ ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. കു​ഫോ​സ് വി​സി ആ​യി ഡോ.​കെ.​റി​ജി ജോ​ണി​നെ നി​യ​മി​ച്ച​ത് യു​ജി​സി ച​ട്ട​പ്ര​കാ​രം അ​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം.

യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ഒ​രു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​ഫ​സ​റാ​യി പ​ത്തു​വ​ര്‍​ഷം പ്ര​വൃ​ത്തി പ​രി​ച​യം വേ​ണ​മെ​ന്നി​രി​ക്കെ റി​ജി ജോ​ണി​ന് മ​തി​യാ​യ യോ​ഗ്യ​ത ഇ​ല്ലെ​ന്നും ഒ​രു പാ​ന​ലി​ന് പ​ക​രം ഒ​റ്റ​പ്പേ​ര് മാ​ത്രം നി​ര്‍​ദേ​ശി​ച്ച​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ല്‍ കാ​ര്‍​ഷി​ക വി​ദ്യാ​ഭ്യാ​സം സ്റ്റേ​റ്റ് ലി​സ്റ്റി​ലു​ള്ള​താ​യ​തി​നാ​ല്‍ യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കു​ഫോ​സ് വി​സി നി​യ​മ​ന​ത്തി​ന് ബാ​ധ​ക​മ​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ദം.
More in Latest News :