+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​ട്ടെ​ണ്ണ​ൽ ഇ​ഴ​യു​ന്നു; സെ​ന​റ്റി​ൽ ബ​ലാ​ബ​ല​മെ​ന്ന് സൂ​ച​ന

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്നു. ഇ​തു​വ​രെ​യു​ള്ള ഫ​ല​സൂ​ച​ന​ക​ൾ അ​നു​സ​രി​ച്ച് ആകെയുള്ള 100 സെ​ന​റ്റ് സീറ്റുകളിൽ റി​പ്പബ്ലി​ക
വോ​ട്ടെ​ണ്ണ​ൽ ഇ​ഴ​യു​ന്നു; സെ​ന​റ്റി​ൽ ബ​ലാ​ബ​ല​മെ​ന്ന് സൂ​ച​ന
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്നു. ഇ​തു​വ​രെ​യു​ള്ള ഫ​ല​സൂ​ച​ന​ക​ൾ അ​നു​സ​രി​ച്ച് ആകെയുള്ള 100 സെ​ന​റ്റ് സീറ്റുകളിൽ റി​പ്പബ്ലി​ക്ക​ൻ പാ​ർ​ട്ടി 49 സീ​റ്റു​ക​ളി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്പോ​ൾ ഡെ​മോ​ക്രാ​റ്റു​ക​ൾ 48 സീ​റ്റി​ൽ ലീ​ഡ് നേ​ടി.

ജ​ന​പ്ര​തി​നി​ധ​സ​ഭ​യി​ൽ 211 സീ​റ്റു​ക​ൾ നേ​ടി​യ റി​പ്പബ്ലിക്ക​ൻ പാ​ർ​ട്ടി കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​തി​ൽ നി​ന്ന് ഏ​ഴ് സീ​റ്റ് മാ​ത്രം അ​ക​ലെ​യാ​ണ്. സ​ഭ​യി​ൽ ചു​വ​പ്പ് ത​രം​ഗം പ്ര​തീ​ക്ഷി​ച്ച രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രെ ഞെ​ട്ടി​ച്ച് കൊ​ണ്ട് 192 സീ​റ്റു​ക​ൾ നേ​ടി​യ ഡെ​മോ​ക്രാ​റ്റു​ക​ൾ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് കാ​ഴ്ച വ​ച്ച​ത്.

യു​വാ​ക്ക​ളു​ടെ​യും പു​തി​യ വോ​ട്ട​ർ​മാ​രു​ടെ​യും പി​ന്തു​ണ​യാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ മ​ങ്ങു​ന്ന പ്ര​തി​ച്ഛാ​യ​യ്ക്കി​ട​യി​ലും പാ​ർ​ട്ടി​യെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്. ഫ്ലോ​റി​ഡ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര​ന്പ​രാ​ഗ​ത ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം റി​പ്പബ്ലിക്ക​ൻ പാ​ർ​ട്ടി പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ ന്യൂ​യോ​ർ​ക്ക്, വെ​ർ​മോ​ണ്ട്, മ​സാ​ച്ചു​സ​റ്റ്സ് മേ​ഖ​ല​ക​ളി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ ലീ​ഡ് നേ​ടി.

ഒ​രു സ്ഥാ​നാ​ർ​ഥി​ക്കും 50% വോ​ട്ട് നേ​ടാ​ൻ സാ​ധി​ക്കാ​ത്ത ജോ​ർ​ജി​യ സീ​റ്റി​ൽ വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്തി സെ​ന​റ്റ് ഭ​ര​ണം ആ​ർ​ക്കെ​ന്ന് നി​ശ്ച​യി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.
More in Latest News :