+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ന്‍​സ​ല​റെ മാ​റ്റാ​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ്; ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വ​ച്ചി​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് ഗ​വ​ര്‍​ണ​റെ ഒ​ഴി​വാ​ക്കി​യു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് ഇ​ന്ന് രാ​ജ്ഭ​വ​ന് അ​യ​ക്കും. ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പ് വ​യ്ക്കാ​തെ ഗ​വ​ര്‍​ണ​ര്‍ തീ​രു​മാ
ചാ​ന്‍​സ​ല​റെ മാ​റ്റാ​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ്; ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വ​ച്ചി​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കും
തി​രു​വ​ന​ന്ത​പു​രം: ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് ഗ​വ​ര്‍​ണ​റെ ഒ​ഴി​വാ​ക്കി​യു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് ഇ​ന്ന് രാ​ജ്ഭ​വ​ന് അ​യ​ക്കും. ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പ് വ​യ്ക്കാ​തെ ഗ​വ​ര്‍​ണ​ര്‍ തീ​രു​മാ​നം നീ​ട്ടി​വ​യ്ക്കു​ക​യോ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​യ്ക്കു​ക​യോ ചെ​യ്താ​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വി​ടാ​ന്‍ ത​ക്ക കാ​ര​ണം ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്ന നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്കം. ഓ​ര്‍​ഡി​ന​ന്‍​സി​ലെ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​മോ രാ​ഷ്ട്ര​പ​തി​യു​ടെ അ​നു​മ​തി​യോ ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാം.

ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഒ​പ്പു​വ​ച്ചി​ല്ലെ​ങ്കി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ ബി​ല്ല് കൊ​ണ്ടു​വ​രും. ഗ​വ​ര്‍​ണ​ര്‍ ​ഓ​ര്‍​ഡി​ന​ന്‍​സ് രാ​ഷ്ട്ര​പ​തി​ക്ക്​ അയ​ച്ചാ​ലും ബി​ല്ല് കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​രി​നു ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി സ​ഭാ​യോ​ഗ​ത്തി​ല്‍ അ​ടു​ത്ത നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ തീ​യ​തി തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് 14 സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് ഗ​വ​ര്‍​ണ​റെ നീ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ചാ​ന്‍​സ​ല​റാ​യി വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രെ നി​യ​മി​ക്കാ​നാ​ണ് നീ​ക്കം ന​ട​ത്തി​യ​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ദം.
More in Latest News :