ബ്രസൽസ്: ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ അക്രമിയുടെ കത്തികൊണ്ടുള്ള ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരു പോലീസുകാരനു പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചു വധിച്ചു.
ബ്രസൽസിലെ നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം പ്രദേശിക സമയം വ്യാഴാഴ്ച വൈകുന്നേരമാണ് അക്രമം നടന്നത്. മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർക്ക് നേരെയായിരുന്നു ആക്രമണം.
അക്രമയെ മറ്റൊരു പോലീസ് സംഘമെത്തിയാണ് കീഴടക്കിയത്. അക്രമിയുടെ കാലിനും വയറിനും ആണ് വെടിയേറ്റത്. ഇയാൾ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ ഭീകര വിരുദ്ധ സംഘം അന്വേഷണം ആരംഭിച്ചു.