+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​രി​യാ​ണി ന​ൽ​കാ​ൻ താ​മ​സം; യു​പി​യി​ൽ റ​സ്റ്റൊ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം

ല​ക്നോ: ബി​രി​യാ​ണി ന​ല്‍​കാ​ന്‍ താ​മ​സി​ച്ച​തി​ന് റ​സ്റ്റൊ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലു​ള്ള അ​ന്‍​സ​ല്‍ പ്ലാ​സാ മാ​ളി​ലുള്ള റസ്റ്റൊറന
ബി​രി​യാ​ണി ന​ൽ​കാ​ൻ താ​മ​സം; യു​പി​യി​ൽ റ​സ്റ്റൊ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം
ല​ക്നോ: ബി​രി​യാ​ണി ന​ല്‍​കാ​ന്‍ താ​മ​സി​ച്ച​തി​ന് റ​സ്റ്റൊ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലു​ള്ള അ​ന്‍​സ​ല്‍ പ്ലാ​സാ മാ​ളി​ലുള്ള റസ്റ്റൊറന്‍റിൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.

പ്ര​വേ​ഷ്, മ​നോ​ജ്, ക്രെ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മ​ര്‍​ദ​നം ന​ട​ത്തി​യ​ത്. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ റ​സ്‌​റ്റൊ​റ​നി​ലെ​ത്തി​യ ഇ​വ​ര്‍ ചി​ക്ക​ന്‍ ബി​രി​യാ​ണി ഓ​ര്‍​ഡ​ര്‍ ചെ​യ്തു. ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ താ​മ​സി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോപാകുലനായ ഇ​വ​രി​ലൊ​രാ​ള്‍ ക്യാ​ഷ് കൗ​ണ്ട​റി​ലി​രു​ന്ന യു​വാ​വി​നെ പി​ടി​ച്ചു വ​ലി​ച്ചു മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മൂ​ന്നു​പേ​രും ചേ​ര്‍​ന്ന് യു​വാ​വി​നെ നി​ല​ത്ത് കൂ​ടി വ​ലി​ച്ചി​ഴ​ച്ച് റ​സ്റ്റൊ​റ​ന്‍റി​ന്‍റെ പു​റ​ത്തെ​ത്തി​ച്ചും മ​ര്‍​ദ​നം തു​ട​ര്‍​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
More in Latest News :