തിരുവനന്തപുരം: കമലേശ്വരത്തുവച്ച് യുവാവിനു വെട്ടേറ്റു. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. ബുധനാഴ്ച വൈകുന്നേരം കമലേശ്വരം ഹയർസെക്കന്ററി സ്കൂളിനു സമീപത്തുവച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു.
അഫ്സലിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ സൂര്യ, സുധീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉള്‍പ്പടെ എട്ട് പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു. ആറ് പേരെ കൂടി പിടികൂടാനുണ്ട്.