കൊച്ചി: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയിലെ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. രാവിലെ 10.30ന് എറണാകുളം ടൗണ്‍ ഹാളില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.
മത്സരാര്‍ഥികളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായി. ആറു വേദികളിലായാണ് മത്സരങ്ങള്‍. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളില്‍ വിദ്യാർഥികൾ മാറ്റുരയ്ക്കും.
എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂളില്‍ രാവിലെ 9.30ന് ഹൈസ്കൂള്‍ വിഭാഗം വര്‍ക്കിംഗ് മോഡലോടെ മത്സരങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്ന് സ്റ്റില്‍ മോഡല്‍, റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രൊവൈസ്ഡ് എക്സ്പെരിമെന്റ്, സയന്‍സ് മാഗസിന്, ഇന്‍വെസ്റ്റിഗേറ്ററി പ്രോജക്ട്, ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്സ് പ്രോജക്ട്, പ്രൈമറി വിഭാഗം ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്സ് പ്രോജക്ട് മത്സരങ്ങള്‍ നടക്കും.
സെന്റ് ആന്റണീസ് സ്കൂളിലാണ് ഗണിത ശാസ്ത്രമേള. രാവിലെ 9.30ന് തത്സമയ നിര്‍മാണ മത്സരങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് സിംഗിള്‍ പ്രോജക്ട്, ഗ്രൂപ്പ് പ്രോജക്ട്, ടീച്ചിംഗ് എയ്ഡ്, മാഗസിന്, പ്രൈമറി ടീച്ചിംഗ് എയ്ഡ് മത്സരങ്ങള്‍.
എറണാകുളം ഗവൺമെന്റ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ ജനറല്‍ വിഭാഗം പ്രവൃത്തിപരിചയമേള അരങ്ങേറും. രാവിലെ മുതല്‍ ഐടി മേളയും നടക്കും. അഞ്ച് മത്സരങ്ങളാണ് ആദ്യദിനമുള്ളത്.
തേവര സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ യുപി, എച്ച്എസ്, എച്ച്എസ്എസ്, സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ തത്സമയ പ്രവൃത്തിപരിചയമേള മത്സരങ്ങൾ നടക്കും. നാളെയാണ് ജനറല്‍ വിഭാഗം മത്സരങ്ങള്‍. വൊക്കേഷണല്‍ എക്സ്പോ മത്സരങ്ങളും, പ്രദര്‍ശനവിപണനവും രാവിലെ 10ന് എസ്ആര്‍വി സ്കൂളില്‍ ആരംഭിക്കും.
ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സാംസ്കാരിക പരിപാടികളും അരങ്ങേറും.