അഹമ്മദാബാദ്: മുതിർന്ന കോൺഗ്രസ് നേതാവും തലാല എംഎൽഎയുമായ ഭഗാ ഭരാദ് ബിജെപിയിൽ ചേർന്നു. ബിജെപി ജനറൽ സെക്രട്ടറി പ്രദീപ്സിൻഹ് വഗേലയുടെ സാന്നിധ്യത്തിലാണ് ഭരാദ് തീരുമാനം പ്രഖ്യാപിച്ചത്.
ഗിർ സോംനാഥ് ജില്ലയിലെ പ്രമുഖ നേതാവായ ഭരാദ് സൗരാഷ്ട്ര മേഖലയിലെ കോൺഗ്രസിന്റെ കരുത്തുറ്റ പോരാളിയായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന ധനാഭായുടെ മകനായ ഭാരദ്, വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായിയാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിയുമെന്ന് പ്രഖ്യാപിച്ച ഭരാദ്, ബിജെപിയുടെ വിജയം ഉറപ്പാക്കാൻ പരിശ്രമിക്കണമെന്ന് അണികളോട് അഭ്യർഥിച്ചു.
ഭരാദിന്റെ പാർട്ടിമാറ്റത്തോടെ നിയമസഭയിൽ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം 60 ആയി ചുരുങ്ങി.