+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ അയച്ചിട്ടുണ്ടെന്ന് കെ. സുധാകരൻ

കണ്ണൂർ: ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ അയച്ചിട്ടുണ്ടെന്ന പ്രസ്താവനയുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കെഎസ്‌യു പ്രവർത്തകൻ ആയിരുന്ന കാലത്താണ് ഇത് സംഭവിച്ചതെന്നും കണ്ണൂരിൽ എംവിആർ അനുസ്മരണ പരിപാടിയിൽ സു
ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ അയച്ചിട്ടുണ്ടെന്ന് കെ. സുധാകരൻ
കണ്ണൂർ: ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ അയച്ചിട്ടുണ്ടെന്ന പ്രസ്താവനയുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കെഎസ്‌യു പ്രവർത്തകൻ ആയിരുന്ന കാലത്താണ് ഇത് സംഭവിച്ചതെന്നും കണ്ണൂരിൽ എംവിആർ അനുസ്മരണ പരിപാടിയിൽ സുധാകരൻ പറഞ്ഞു.

എടക്കാട്, തോട്ടട മേഖലയിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നു. ആ സമയത്ത് ശാഖയ്ക്ക് താൻ ആളെ അയച്ചു സംരക്ഷണം നൽകി.

ആർഎസ്എസിനോട് ആഭിമുഖ്യം ഉള്ളതുകൊണ്ടല്ല അങ്ങനെ ചെയ്തത്. മൗലികാവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കിനിൽക്കാൻ കഴിയാത്തതിനാലാണ് അത്തരം നീക്കം നടത്തിയതെന്നും സുധാകരൻ പറഞ്ഞു.
More in Latest News :