+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്ടി സം​വ​ര​ണം: പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ട് ഛത്തി​സ്ഗ​ഡ്

റാ​യ്പൂ​ർ: എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണാ​നു​കൂ​ല്യം പുഃ​ന​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ത്താ​നൊ​രു​ങ്ങി ഛത്തി​സ്ഗ​ഡ്. ഇ​ക്ക
എ​സ്ടി സം​വ​ര​ണം: പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ട് ഛത്തി​സ്ഗ​ഡ്
റാ​യ്പൂ​ർ: എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണാ​നു​കൂ​ല്യം പുഃ​ന​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ത്താ​നൊ​രു​ങ്ങി ഛത്തി​സ്ഗ​ഡ്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് സ്പീ​ക്ക​ർ ച​ന്ദ്ര​ദാ​സ് മ​ഹ​ന്തി​ന് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ഭാ​ഗ​ൽ കൈ​മാ​റി.

ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ജ​ന​സം​ഖ്യ​യു​ടെ 32% വ​രു​ന്ന ആ​ദി​വാ​സി - ത​ദ്ദേ​ശീ​യ ജ​ന​വി​ഭാ​ഗ​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലു​മു​ള്ള സം​വ​ര​ണം 20 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 32 % ആ​യി വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

സം​സ്ഥാ​ന​ത്തെ ആ​കെ സം​വ​ര​ണ​ത്തി​ന്‍റെ പ​രി​ധി 50% ക​വി​യു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് 2012-ൽ ഛ​ത്തി​സ്ഗ​ഡ് ഹൈ​ക്കോ​ട​തി സം​വ​ര​ണം 20% ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലെ സം​വ​ര​ണ നി​യ​മ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് എ​സ്ടി സം​വ​ര​ണം 32% ആ​യി പുഃ​സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
More in Latest News :