+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ര്‍​ണ​റെ മാ​റ്റാ​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് വി​ദ്യാ​ഭ്യാ​സ​പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗം; മ​ന്ത്രി ആ​ര്‍.​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: ഗ​ര്‍​ണ​റെ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റാ​നു​ള്ള ഓ​ര്‍​ഡി​ന​സ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബ
ഗ​വ​ര്‍​ണ​റെ മാ​റ്റാ​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് വി​ദ്യാ​ഭ്യാ​സ​പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗം; മ​ന്ത്രി ആ​ര്‍.​ബി​ന്ദു
തി​രു​വ​ന​ന്ത​പു​രം: ഗ​ര്‍​ണ​റെ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റാ​നു​ള്ള ഓ​ര്‍​ഡി​ന​സ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ചാ​ന്‍​സ​ല​ര്‍​മാ​രാ​യി വി​ദ്യാ​ഭ്യാ​സ​വി​ദ​ഗ്ധ​രെ നി​യ​മി​ക്കു​ക​യാ​ണ് ഓ​ര്‍​ഡി​ന​ന്‍​സി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ സ​മൂ​ല​മാ​റ്റം കൊ​ണ്ടു​വ​രു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് മൂ​ന്നു ക​മ്മീ​ഷ​നു​ക​ളെ നി​യ​മി​ച്ചി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​വി​ദ​ഗ്ധ​നെ നി​യ​മി​ക്ക​ണ​മെ​ന്ന​ത് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ലെ നി​ര്‍​ദേ​ശ​മാ​ണ്. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ ഇ​ല്ലാ​ത്ത പൂ​ഞ്ചി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ലും ഈ ​നി​ര്‍​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു.

സ​ര്‍​ക്കാ​ര്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന മേ​ഖ​ല​യാ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ദേ​ശ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ മാ​ത്യ​ക​യി​ല്‍ ചാ​ന്‍​സ​ല​റാ​യി വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​നെ നി​യോ​ഗി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :