+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​വി​ക​രു​ടെ മോ​ച​നം; മോ​ദി​ക്ക് ക​ത്തെ​ഴു​തി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച​തി​ന് പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യി​ൽ ത​ട​ങ്ക​ലി​ലാ​ക്ക​പ്പെ​ട്ട 16 ഇ​ന്ത്യ​ൻ നാ​വി​ക​രു​ടെ മോ​ച​ന​ത്തി​ന് സ​ഹാ
നാ​വി​ക​രു​ടെ മോ​ച​നം; മോ​ദി​ക്ക് ക​ത്തെ​ഴു​തി മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച​തി​ന് പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഇ​ക്വ​റ്റോ​റി​യ​ൽ ഗി​നി​യ​യി​ൽ ത​ട​ങ്ക​ലി​ലാ​ക്ക​പ്പെ​ട്ട 16 ഇ​ന്ത്യ​ൻ നാ​വി​ക​രു​ടെ മോ​ച​ന​ത്തി​ന് സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ‌​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത് ന​ൽ​കി.

നോ​ർ​വീ​ജി​യ​ൻ ക​പ്പ​ലാ​യ ഹീ​റോ​യി​ക്ക് ഇ​ൻ​ഡൻ എ​ന്ന ക​പ്പ​ലി​ലെ 26 നാ​വി​ക​രെ​യാ​ണ് ഗി​നി​യ​ൻ അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മൂ​ന്ന് മ​ല​യാ​ളി​ക​ള​ട​ക്കം 16 ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ നൈ​ജീ​ര​യ​ൻ ജ​യി​ലി​ലേ​ക്ക് മാ​റ്റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ക​ത്ത് ന​ൽ​കി​യ​ത്.

ക​പ്പ​ൽ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പി​ഴ​യൊ​ടു​ക്കാ​ൻ നാ​വി​ക ക​ന്പ​നി ത​യ്യാ​റാ​ണെ​ന്നും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ട് ഇ​ന്ത്യ​ക്കാ​രു​ടെ മോ​ച​നം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റി​ച്ചു.
More in Latest News :