കൊച്ചി: കലൂർ സ്റ്റേഡിയത്തിനുസമീപം വഴിയാത്രക്കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട കോഴഞ്ചേരി എളപ്പുപ്പാറ മുട്ടത്തുപടിഞ്ഞാറ്റേതിൽ കെ.വി. വിനയൻ (30) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി ഏഴിന് കലൂർ മെട്രോ സ്റ്റേഷനു സമീപമുള്ള പെട്രോൾ പന്പിനടുത്തുവച്ചായിരുന്നു സംഭവം. സ്റ്റേഡിയത്തിനു സമീപത്തെ ബാറിൽ നിന്ന് മദ്യപിച്ചെത്തിയ പ്രതി അതുവഴി നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിർത്തി വിവാഹാഭ്യർഥന നടത്തി.
പെണ്‍കുട്ടി മുന്നോട്ടു പോകാൻ ശ്രമിക്കവേ ഇയാൾ കയറിപ്പിടിക്കുകയായിരുന്നു. ഭയന്നുപോയ പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചതു കേട്ട് ഓടിയെത്തിയവർ ഇയാളെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരേ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.