+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​കി​ത്സാ നി​ഷേ​ധം; അ​മ്മ​യും ഇ​ര​ട്ട കുട്ടികളും മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ തും​കു​രു​വി​ൽ ചി​കി​ത്സാ നി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് യു​വ​തി​യും ന​വ​ജാ​ത ശി​ശു​ക്ക​ളും മ​രി​ച്ചു. ഭാ​ര​തി​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ക​സ്തൂ​രി​യും ഇ​ര​ട്ട കു​ട്ടി​ക​ളു​മാ​ണ് ദാ​ര
ചി​കി​ത്സാ നി​ഷേ​ധം; അ​മ്മ​യും ഇ​ര​ട്ട കുട്ടികളും മ​രി​ച്ചു
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ തും​കു​രു​വി​ൽ ചി​കി​ത്സാ നി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് യു​വ​തി​യും ന​വ​ജാ​ത ശി​ശു​ക്ക​ളും മ​രി​ച്ചു. ഭാ​ര​തി​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ക​സ്തൂ​രി​യും ഇ​ര​ട്ട കു​ട്ടി​ക​ളു​മാ​ണ് ദാ​രു​ണ​മാ​യ അ​ന്ത്യ​ത്തി​ന് ഇ​ര​യാ​യ​ത്.

പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി തും​കു​രു ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ക​സ്തൂ​രി​യു​ടെ പ​ക്ക​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം ല​ഭി​ക്കാ​നു​ള്ള മ​ദ​ർ ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​ധി​കൃ​ത​ർ ചി​കി​ത്സ നി​ഷേ​ധി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യാ​ണ് ഇ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ട​ക്കി​യ​യ്ച്ച​ത്.

മ​റ്റൊ​രി​ട​ത്തും ചി​കി​ത്സ തേ​ടാ​തെ ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ യു​വ​തി വീ​ട്ടി​ൽ വ​ച്ച് ഇ​ര​ട്ട കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി. എ​ന്നാ​ൽ പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ യു​വ​തി​യു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മ​ര​ണ​ത്തി​നി​ട​യാ​ക്കി.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡ്യൂ​ട്ടി ഡോ​ക്ട​ർ ഉ​ഷ എ. ​ആ​ർ, മൂ​ന്ന് ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ സർക്കാർ സ​സ്പെ​ൻ​ഡ് ചെ​യ്തു.
More in Latest News :