അബുദാബി: യുഎഇയിൽ പുരാതന ക്രൈസ്തവ സന്യാസ ആശ്രമത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തി. അറേബ്യൻ ഉപദ്വീപിൽ ഇസ്ലാം മതം വ്യാപിക്കുന്നതിനു വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ചതെന്ന് കരുതുന്ന ക്രൈസ്തവ സന്യാസ ആശ്രമമാണ് കണ്ടെത്തിയത്.
യുഎഇയിലെ സിനിയ ദ്വീപിൽ കണ്ടെത്തിയ പുരാതന ആശ്രമത്തിന്റെ അവശേഷിപ്പുകൾ ക്രിസ്തുമതത്തിന്റെ തുടക്ക കാലത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
പേർഷ്യൻ ഗൾഫിന്റെ തീരത്ത് ക്രിസ്തുമതം പ്രചരിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ കൂടിയാണ് ഗവേഷകർ. യുഎഇയിൽ കണ്ടെത്തുന്ന രണ്ടാമത്തെ പുരാതന ക്രൈസ്തവ ആശ്രമമാണിത്. 1400 വർഷം മുൻപുള്ളതാണെന്നാണ് കണക്കുകൂട്ടൽ.