+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൈ ​ഇ​സ് ദ ​ലി​മി​റ്റ്!

ദു​ബാ​യ്: ആ​കാ​ശം മു​ട്ടെ വ​ള​ർ​ന്ന ക്രി​ക്ക​റ്റ് പെ​രു​മ​യു​മാ​യി ക​ളം​നി​റ​ഞ്ഞ് ക​ളി​ക്കു​ന്ന ഇ​ന്ത്യ​ൻ ബാ​റ്റ​ർ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ഐ​സി​സി ട്വ​ന്‍റി20 ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ
സ്കൈ ​ഇ​സ് ദ ​ലി​മി​റ്റ്!
ദു​ബാ​യ്: ആ​കാ​ശം മു​ട്ടെ വ​ള​ർ​ന്ന ക്രി​ക്ക​റ്റ് പെ​രു​മ​യു​മാ​യി ക​ളം​നി​റ​ഞ്ഞ് ക​ളി​ക്കു​ന്ന ഇ​ന്ത്യ​ൻ ബാ​റ്റ​ർ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ഐ​സി​സി ട്വ​ന്‍റി-20 ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. പാ​ക്കി​സ്ഥാ​ൻ താ​രം മു​ഹ​മ്മ​ദ് റി​സ്വാ​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് ആ​രാ​ധ​ക​രു​ടെ പ്രി​യ "സ്കൈ' ​പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി‌​യ​ത്.

ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലെ​യും സ​മീ​പ​കാ​ല പ​ര​ന്പ​ര​ക​ളി​ലെ​യും മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 863 റേ​റ്റിം​ഗ് പോ​യി​ന്‍റ് നേ​ടി യാ​ദ​വ് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. റി​സ്വാ​ന് 842 റേ​റ്റിം​ഗ് പോ​യി​ന്‍റാ​ണു​ള്ള​ത്.

703, 689 പോ​യി​ന്‍റു​ക​ളു​മാ​യി ഏ​ഴ്, എ​ട്ട് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ ഗ്ലെ​ൻ ഫി​ലി​പ്പ്സ്, റൈ​ലീ റൂ​സോ എ​ന്നി​വ​ർ ആ​ദ്യ പ​ത്തി​ലെ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ഡെ​വ‌​ൺ കോ​ൺ​വേ മൂ​ന്നാം സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന പ​ട്ടി​ക​യി​ലെ മ​റ്റൊ​രു ഇ​ന്ത്യ​ൻ സാ​ന്നി​ധ്യം 638 പോ​യി​ന്‍റു​മാ​യി പ​ത്താ​മ​തു​ള്ള വി​രാ​ട് കോ​ഹ്‌​ലി​യാ​ണ്.
More in Latest News :