+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം; ഭർത്താവ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ക​ണ്ണാ​റ മ​ണ്ട​ന്‍​ചി​റ ഇ​ട​പ്പാ​റ വീ​ട്ടി​ല്‍ ഇ.​വി. ബേ​ബി (76) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ എ​ൽ​സി(72)​യെ ഗു​
ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം; ഭർത്താവ് അ​റ​സ്റ്റി​ൽ
തൃ​ശൂ​ർ: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ക​ണ്ണാ​റ മ​ണ്ട​ന്‍​ചി​റ ഇ​ട​പ്പാ​റ വീ​ട്ടി​ല്‍ ഇ.​വി. ബേ​ബി (76) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ എ​ൽ​സി(72)​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ല്‍ പ​ത്രം വാ​യി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ല്‍​സി​യെ പി​ന്നി​ലൂ​ടെ എ​ത്തി​യ ബേ​ബി യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ കൈ​കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ത​ല​യി​ല്‍ വെ​ട്ടു​ക​യാ​യി​രു​ന്നു.

പു​റ​ത്തേ​ക്ക് ഓ​ടി​യ എ​ല്‍​സി​യെ പി​ന്‍​തു​ട​ര്‍​ന്ന ബേ​ബി​യെ സ​മീ​പ​വാ​സി​ക​ള്‍ ത​ട​ഞ്ഞ് നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​വ​രു​ടെ ശ്ര​ദ്ധ​തി​രി​ച്ച പ്ര​തി റോ​ഡി​ല്‍ വ​ച്ച് വീ​ണ്ടും എ​ല്‍​സി​യു​ടെ ത​ല​യി​ല്‍ വെ​ട്ടി.

ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ല്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 12 ഓ​ളം സ്റ്റി​ച്ചു​ക​ളാ​ണ് ത​ല​യി​ല്‍ ഉ​ള്ള​ത്. എ​ല്‍​സി ഇ​പ്പോ​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

ആ​ശു​പ​ത്രി​യി​ലെ​ത്തി മ​ജി​സ്‌​ട്രേ​റ്റ് എ​ല്‍​സി​യു​ടെ മൊ​ഴി​യെ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൈ​ക്കോ​ടാ​ലി, വെ​ട്ടു​ക​ത്തി, പു​ല്ല്‌​വെ​ട്ടി തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ള്‍ പ്ര​തി​യു​ടെ കൈ​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സ്ഥി​രം മ​ദ്യ​പ​നാ​യ പ്ര​തി കൃ​ത്യം ന​ട​ത്തു​ന്ന സ​മ​യ​ത്ത് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :