കോൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസിൽ ക്രൂഡ് ബോംബ് ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച നരേന്ദ്രപൂർ മേഖലയിലാണ് സംഭവം. മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ആക്രമിക്കപ്പെട്ടത്.
മൈതാനത്തിന്റെ ഒരറ്റത്ത് ക്രൂഡ് ബോംബുകൾ കിടക്കുന്നത് കുട്ടികൾ കണ്ടിരുന്നു. അതിനടുത്തേക്ക് കുട്ടികൾ എത്തിയപ്പോൾ അക്രമി സംഘം അവരെ ഓടിക്കാൻ ക്രൂഡ് ബോംബെടുത്ത് എറിയുകയായിരുന്നു. സംഭവസ്ഥലത്തേക്ക് പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട നാല് കുട്ടികളും അപകടനില തരണം ചെയ്തു. സംഭവത്തിൽ നാല് പ്രതികൾ പിടിയിലായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുയാണെന്നും ബരുയിപൂർ എസ്പി പുഷ്പ അറിയിച്ചു.

West Bengal | Five children were injured after some miscreants threw crude bombs at them in the Narendrapur area in South 24 Parganas
— ANI (@ANI) October 28, 2022
All children are out of danger. 4 accused involved in this have been arrested till now. Further probe underway: Pushpa, Baruipur SP pic.twitter.com/KX6VJl9cDF