+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​തീ​ശ​ൻ പാ​ച്ചേ​നി​ക്ക് നാ​ട് വി​ട​ചൊ​ല്ലി

ക​ണ്ണൂ​ർ: കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​വും ക​ണ്ണൂ​ർ ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സ​തീ​ശ​ന്‍ പാ​ച്ചേ​നി (54) ക്ക് ​നാ​ട് ക​ണ്ണീ​രോ​ടെ വി​ട​യേ​കി. ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നും നേ​താ​ക്ക​ളു​ട
സ​തീ​ശ​ൻ പാ​ച്ചേ​നി​ക്ക് നാ​ട് വി​ട​ചൊ​ല്ലി
ക​ണ്ണൂ​ർ: കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​വും ക​ണ്ണൂ​ർ ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സ​തീ​ശ​ന്‍ പാ​ച്ചേ​നി (54) ക്ക് ​നാ​ട് ക​ണ്ണീ​രോ​ടെ വി​ട​യേ​കി. ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നും നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പ​യ്യാ​മ്പ​ല​ത്ത് എ​ത്തി​ച്ച​ത്.

മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ച​ത്. പി​ന്നാ​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹം ത​ളി​പ്പ​റ​ന്പ് പാ​ച്ചേ​നി​യി​ലെ ത​റ​വാ​ട്ടി​ൽ എ​ത്തി​ച്ചു. വൈ​കി​ട്ട് നാ​ല് മു​ത​ൽ കോ​ൺ​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ക​മ്മി​റ്റി ഓ​ഫീ​സി​ലും തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ സു​രേ​ഷി​ന്‍റെ അ​മ്മാ​ന​പാ​റ​യു​ള്ള വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ൾ​പ്പെ​ട​യു​ള്ള നേ​താ​ക്ക​ൾ ക​ണ്ണൂ​രി​ലും ത​ളി​പ്പ​റ​ന്പി​ലു​മെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സി​സി ഓ​ഫീ​സി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാ​സം​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.
More in Latest News :