+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​റ​ൻ​സി​യി​ൽ ഹി​ന്ദു​ദൈ​വ​ങ്ങ​ളു​ടെ ചി​ത്രം വേ​ണം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് കേ​ജ​രി​വാ​ളി​ന്‍റെ ക​ത്ത്

ന്യൂ​ഡ​ല്‍​ഹി: ക​റ​ന്‍​സി നോ​ട്ടു​ക​ളി​ല്‍ ഹി​ന്ദു ദൈ​വ​ങ്ങ​ളു​ടെ ചി​ത്രം ഉ​ള്‍​പ്പ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തെ​ഴു​തി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യും
ക​റ​ൻ​സി​യി​ൽ ഹി​ന്ദു​ദൈ​വ​ങ്ങ​ളു​ടെ ചി​ത്രം വേ​ണം; പ്ര​ധാ​ന​മ​ന്ത്രി​ക്ക് കേ​ജ​രി​വാ​ളി​ന്‍റെ ക​ത്ത്
ന്യൂ​ഡ​ല്‍​ഹി: ക​റ​ന്‍​സി നോ​ട്ടു​ക​ളി​ല്‍ ഹി​ന്ദു ദൈ​വ​ങ്ങ​ളു​ടെ ചി​ത്രം ഉ​ള്‍​പ്പ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്തെ​ഴു​തി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യും ആം​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വു​മാ​യ അ​ര​വി​ന്ദ് കെ​ജ​രി​വാ​ള്‍.

നോ​ട്ടി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​ക്കൊ​പ്പം ല​ക്ഷ്മി ദേ​വി​യു​ടെ​യും ഗ​ണ​പ​തി​യു​ടെ​യും ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം. 130 കോ​ടി ഇ​ന്ത്യ​ക്കാ​ര്‍​ക്കു വേ​ണ്ടി​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും കെ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന് ഐ​ശ്വ​ര്യം വ​ര​ണ​മെ​ന്നും ഓ​രോ കു​ടും​ബ​വും സ​മൃ​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്നും അ​തി​നു ദൈ​വ​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹം വേ​ണ​മെ​ന്നു​മാ​ണ് കെ​ജ​രി​വാ​ളി​ന്‍റെ നി​ല​പാ​ട്.

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ വ​ള​രെ മോ​ശം ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് 75 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും ഇ​ന്ത്യ വി​ക​സ്വ​ര രാ​ജ്യ​മാ​യി അ​റി​യ​പ്പെ​ടു​ന്നു. പൗ​ര​ന്മാ​ർ​ക്ക് ക​ഠി​നാ​ധ്വാ​നം ചെ​യ്യേ​ണ്ട​തു​ണ്ട്, പ​ക്ഷേ ഞ​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​വും ആ​വ​ശ്യ​മാ​ണ്.-​പ്ര​ധാ​ന​മ​ന്ത്രി​ക്കെ​ഴു​തി​യ ക​ത്തി​ൽ കേ​ജ​രി​വാ​ൾ എ​ഴു​തി.

ഇ​ന്തോ​നേ​ഷ്യ​യു​ടെ ക​റ​ന്‍​സി​യി​ല്‍ ഗ​ണ​പ​തി​യു​ടെ ചി​ത്ര​മു​ണ്ടെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് ന​മു​ക്ക് ആ​യി​ക്കൂ​ടാ​യെ​ന്നും കെ​ജ​രി​വാ​ള്‍ ചോ​ദി​ച്ചു.
More in Latest News :