കൊച്ചി: കൊച്ചി സാങ്കേതിക സർവകലാശാല (കുസാറ്റ്) ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണം. അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികളെ പുറത്തുനിന്നും എത്തിയവർ ആക്രമിക്കുകയായിരുന്നു. അക്രമികൾ വിദ്യാർഥികളുടെ മുറിക്ക് തീയിട്ടു. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു ആക്രമണം. 12 പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.
ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ സംഘം കമ്പിയും മരക്കഷണങ്ങളുമായി വിദ്യാർഥികളെ മർദിച്ചു. അഞ്ച് പേർക്ക് ഗുരുതരമായ പരിക്കേറ്റു. പോലീസ് എത്തിയിട്ടും അക്രമികളെ കസ്റ്റഡിയിലെടുക്കാൻ തയാറായില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.