+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ല്‍ ന​ട​ക്കു​ന്ന​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍; പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ല്‍ പോ​രാ​ടു​ക​യാ​ണെ​ന്ന് പ്ര​ത്യ​ക്ഷ​ത്തി​ല്‍ തോ​ന്നു​മെ​ങ്കി​ലും ന​ട​ക്കു​ന്ന​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ
ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ല്‍ ന​ട​ക്കു​ന്ന​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍; പ്ര​തി​പ​ക്ഷ നേ​താ​വ്
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ല്‍ പോ​രാ​ടു​ക​യാ​ണെ​ന്ന് പ്ര​ത്യ​ക്ഷ​ത്തി​ല്‍ തോ​ന്നു​മെ​ങ്കി​ലും ന​ട​ക്കു​ന്ന​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള ഒ​ത്തു​ക​ളി​യാ​ണി​തെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

ഒ​രു​പാ​ട് വി​ഷ​യ​ങ്ങ​ളി​ല്‍ നി​ന്ന് സ​ര്‍​ക്കാ​രി​നെ ര​ക്ഷി​ക്കാ​നാ​ണ് ഇ​രു​കൂ​ട്ട​രും ഒ​ത്തു​ക​ളി​ക്കു​ന്ന​ത്. ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ലെ മ​ന്ത്രി​മാ​ര്‍​ക്കെ​തി​രെ ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്ത് പോ​ലീ​സി​ന്‍റെ അ​ക്ര​മം വ​ര്‍​ധി​ച്ചു​വ​രു​ന്നു. കാ​ര്‍​ഷി​ക മേ​ഖ​ല​യും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യും ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലാ​ണ്. ഇ​വ​യൊ​ക്കെ മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് സി​പി​എം ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ​യെ​ന്ന വ്യാ​ജേ​ന സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

ഇ​തി​ല്‍​നി​ന്നൊ​ക്കെ ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ സ​മ​രം യ​ത്ഥാ​ര്‍​ഥ​ത്തി​ല്‍ യു​ജി​സി നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ചു ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യ്‌​ക്കെ​തി​രാ​യി​ട്ടാ​ണ്.

വി​സി​മാ​രു​ടെ നി​യ​മ​നം ശ​രി​യാ​ണെ​ന്നു ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും നേ​ര​ത്തെ സു​പ്രീം​കോ​ട​തി​യി​ല്‍ ഒ​രു പോ​ലെ വാ​ദി​ച്ചി​രു​ന്നെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.
More in Latest News :