+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോട്ടിലും മതം..! കറൻസിയിൽ ല​ക്ഷ്മി​ദേ​വി​യും ഗ​ണ​പ​തി​യും വേണമെന്ന് കേജരിവാൾ

ന്യൂഡൽഹി: പുതിയ കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജരി
നോട്ടിലും മതം..! കറൻസിയിൽ ല​ക്ഷ്മി​ദേ​വി​യും ഗ​ണ​പ​തി​യും വേണമെന്ന് കേജരിവാൾ
ന്യൂഡൽഹി: പുതിയ കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജരിവാൾ. മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേർക്കുന്നത് ഇന്ത്യക്ക് അഭിവൃദ്ധി കൊണ്ടുവരുമെന്നും കേജരിവാൾ പറഞ്ഞു.

കറൻസി നോട്ടുകൾ പൂർണമായി മാറ്റാനല്ല താൻ ആവശ്യപ്പെടുന്നതെന്നും പകരം ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി പുതിയ കറൻസി നോട്ടുകൾ വേണമെന്നാണ് അഭ്യർഥിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഹിന്ദുവികാരം ഉണർത്തുകയെന്ന ലക്ഷ്യംവച്ച് കേജരിവാളിന്‍റെ പരാമർശം.

എല്ലാ ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നു. അപ്പോൾ ഈ ചിത്രങ്ങൾ ചേർക്കാം. രണ്ടു ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്തോനേഷ്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമാണ്. അതിൽ 2-3 ശതമാനം ഹിന്ദുക്കൾ മാത്രമേ ഉള്ളു. അവരുടെ കറൻസിയിൽ ഗണേശിന്‍റെ ചിത്രമുണ്ട്. ഇന്തോനേഷ്യക്ക് ചെയ്യാൻ കഴിയുമ്പോൾ എന്തുകൊണ്ട് നമ്മൾക്ക് ചെയ്യാൻ കഴിയില്ലെന്നും കേജരിവാൾ ചോദിച്ചു.
More in Latest News :