+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​നി​ക​ൻ കെ.​വി. അ​ശ്വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്; ചെ​റു​വ​ത്തൂ​രി​ൽ ഹ​ർ​ത്താ​ൽ

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്ന് ഹ​ര്‍​ത്താ​ല്‍. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലു​ണ്ടാ​യ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ന്‍ ക
സൈ​നി​ക​ൻ കെ.​വി. അ​ശ്വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്; ചെ​റു​വ​ത്തൂ​രി​ൽ ഹ​ർ​ത്താ​ൽ
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്ന് ഹ​ര്‍​ത്താ​ല്‍. അ​രു​ണാ​ച​ല്‍​പ്ര​ദേ​ശി​ലു​ണ്ടാ​യ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ന്‍ കെ.​വി. അ​ശ്വി​നോ​ടു​ള​ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഹ​ര്‍​ത്താ​ല്‍. പ​ക​ല്‍ പ​തി​നൊ​ന്നു വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍.

കെ.​വി. അ​ശ്വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. സം​സ്‌​കാ​ര​ച​ട​ങ്ങു​ക​ള്‍ ഇ​ന്ന​ലെ ന​ട​ത്തു​മെ​ന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും മൃ​ത​ദേ​ഹം എ​ത്താ​ന്‍ വൈ​കി​യ​തു​കൊ​ണ്ട് ഇ​ന്ന​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ആ​സാ​മി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​ക്കി​യ ഭൗ​തി​ക​ദേ​ഹം സൈ​നി​ക ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം ബം​ഗ​ളൂ​രു വ​ഴി ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണു ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്. രാ​ത്രി ഒ​മ്പ​തോ​ടെ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചു.

ഇ​ന്നു രാ​വി​ലെ 8.30ഓ​ടെ കി​ഴ​ക്കേ​മു​റി പൊ​തു​ജ​ന വാ​യ​ന​ശാ​ല​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ര്‍​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ത്ത് സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്‌​കാ​രം ന​ട​ക്കും.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ അ​ന്ത്യാ​ഞ്ജ​ലി​യ​ര്‍​പ്പി​ക്കും. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി ശ്രീ​പ​ദ് നാ​യി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും ഇ​ന്ന​ലെ അ​ശ്വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.
More in Latest News :