തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അധികാരമില്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍വകലാശാല നിയമം അനുസരിച്ച് വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിനോ അവരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നതിനോ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകരുതെന്നും കാനം പറഞ്ഞു.
ഒന്‍പത് സർവകലാശാലകളിലെ വിസിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.
കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കട്ട് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.