+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച വീ​ടു​ക​ളി​ൽ ദീ​പം തെ​ളി​യും

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഞായറാഴ്ച എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ ദീ​പ
മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച വീ​ടു​ക​ളി​ൽ ദീ​പം തെ​ളി​യും
തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഞായറാഴ്ച എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ ദീ​പം തെ​ളി​യി​ക്കു​ക​യും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നു ല​ഹ​രി​ക്കെ​തി​രേ സം​സ്ഥാ​ന​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും ദീ​പം തെ​ളി​യി​ക്കും. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള മ​ഹാ പോ​രാ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി വീ​ടു​ക​ളി​ൽ ദീ​പം തെ​ളി​യി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ആ​ഹ്വാ​നം ചെ​യ്തു.

ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും ദീ​പം തെ​ളി​യി​ക്കു​ന്ന പ​രി​പാ​ടി ന​ട​ക്കും. ന​വം​ബ​ർ ഒ​ന്നി​നാ​ണ് ഒ​ന്നാം ഘ​ട്ടം പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന​ത്. ഒ​ന്നി​ന് എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും ല​ഹ​രി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ശൃം​ഖ​ല തീ​ർ​ക്കും. വി​ദ്യാ​ല​യ​ങ്ങ​ളി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വാ​ർ​ഡു​ക​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ത്തി​ലാ​കും ശൃം​ഖ​ല.
More in Latest News :