+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ൾ​സ​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി നീ​മാ​ൻ

ന്യൂ​യോ​ർ​ക്ക്: താ​ൻ ചെ​സ് മ​ത്സ​ര​ങ്ങ​ളി​ൽ ച​തി​പ്ര​യോ​ഗം ന​ട​ത്തി വി​ജ​യി​ച്ചെ​ന്ന ലോ​ക ചാ​ന്പ്യ​ൻ മാ​ഗ്ന​സ് കാ​ൾ​സ​ന്‍റെ "വ്യാ​ജ ആ​രോ​പ​ണ​ത്തി​ന്' എ​തി​രെ അ​മേ​രി​ക്ക​ൻ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ഹാ​ൻ​സ്
കാ​ൾ​സ​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി നീ​മാ​ൻ
ന്യൂ​യോ​ർ​ക്ക്: താ​ൻ ചെ​സ് മ​ത്സ​ര​ങ്ങ​ളി​ൽ ച​തി​പ്ര​യോ​ഗം ന​ട​ത്തി വി​ജ​യി​ച്ചെ​ന്ന ലോ​ക ചാ​ന്പ്യ​ൻ മാ​ഗ്ന​സ് കാ​ൾ​സ​ന്‍റെ "വ്യാ​ജ ആ​രോ​പ​ണ​ത്തി​ന്' എ​തി​രെ അ​മേ​രി​ക്ക​ൻ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ഹാ​ൻ​സ് നീ​മാ​ൻ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു.

കി​ഴ​ക്ക​ൻ മി​സോ​റി ജി​ല്ലാ കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നും നി​യ​മ​വി​രു​ദ്ധ​മാ‌‌​യ ബ​ഹി​ഷ്ക​ര​ണാ​ഹ്വാ​ന​ത്തി​നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി കാ​ൾ​സ​ൻ 100 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​ക​ണ​മെ​ന്ന് നീ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​ൾ​സ​നും അ​ദേ​ഹ​ത്തി​ന്‍റെ ക​ന്പ​നി​യാ​യ പ്ലേ ​മാ​ഗ്ന​സും ചെ​സ് ഡോ​ട്ട് കോ​മു​മാ​യി സ​ഹ​ക​രി​ച്ച് ത​ന്നെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും നീ​മാ​ൻ ആ​രോ​പി​ക്കു​ന്നു.

സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ജെ.​ബി. ജ​ന​റേ​ഷ​ൻ ക​പ്പി​നി​ടെ നീ​മാ​നു​മാ​യു​ള്ള മ​ത്സ​രം ഒ​രു നീ​ക്കം മാ​ത്രം ക​ളി​ച്ച ശേ​ഷം കാ​ൾ​സ​ൻ പി​ന്മാ​റി​യി​രു​ന്നു. ഓ​ൺ​ലൈ​ന്‍ മ​ത്സ​ര​ത്തി​ല​ട​ക്കം നീ​മാ​ൻ ച​തി ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് കാ​ൾ​സ​ൻ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. തു​ട​ർ​ന്ന് നീ​മാ​ന് നേ​രെ പ്ര​സ്താ​​വ​ന​ക​ളി​ലൂ​ടെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളും കാ​ൾ​സ​ൻ തൊ​ടു​ത്തു​വി​ട്ടി​രു​ന്നു.

ത​ന്‍റെ ബാ​ല്യ​കാ​ല​ത്ത് ഓ​ൺ​ലൈ​ൻ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ച​തി​വ് ന​ട​ത്തി​യെ​ന്ന് 19 വ​യ​സു​കാ​ര​നാ​യ നീ​മാ​ൻ നേ​ര​ത്തെ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ​ഴ​യ ക​ഥ​യാ​ണെ​ന്നും നേ​രി​ട്ടു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ താ​ൻ ച​തി​വ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും നീ​മാ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
More in Latest News :