+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ഹ്ന ഫാ​ത്തി​മ​ക്കെ​തി​രാ​യ കേ​സ് സ്റ്റേ ​ചെ​യ്യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന കേ​സ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ഹ്ന ഫാ​ത്തി​മ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്‌​മാ​ന്‍റെ ബെ​ഞ്ചി​
ര​ഹ്ന ഫാ​ത്തി​മ​ക്കെ​തി​രാ​യ കേ​സ് സ്റ്റേ ​ചെ​യ്യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
കൊ​ച്ചി: മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന കേ​സ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ഹ്ന ഫാ​ത്തി​മ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് സി​യാ​ദ് റ​ഹ്‌​മാ​ന്‍റെ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ "ഗോ​മാ​താ ഉ​ല​ർ​ത്ത്' എ​ന്ന പേ​രി​ൽ ബീ​ഫ് പാ​ച​കം ചെ​യ്യു​ന്ന വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​തി​നാ​ണ് ര​ഹ​ന ഫാ​ത്തി​മ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ഹ്ന ഫാ​ത്തി​മ​യു​ടെ ന​ട​പ​ടി മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്ന് കാ​ട്ടി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ ര​ജീ​ഷ് രാ​മ​ച​ന്ദ്ര​ന്‍ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

നേ​ര​ത്തെ യു​വ​തീ​പ്ര​വേ​ശം അ​നു​വ​ദി​ച്ചു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യും ഇ​വ​ർ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു. ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന ര​ഹ്ന​യെ വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ടു​ക​യും ചെ​യ്തിരുന്നു.
More in Latest News :