+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എകെജി സെന്‍റര്‍ ആക്രമണം: പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സുഹൈല്‍ ഷാജഹാന്‍, ടി. നവ്യ, സുബീഷ് എന്നിവര്‍ക്കായാണ് ലുക്ക്ഔട്ട് നോട്ടീസ്.സുബീഷി
എകെജി സെന്‍റര്‍ ആക്രമണം: പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ്
തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സുഹൈല്‍ ഷാജഹാന്‍, ടി. നവ്യ, സുബീഷ് എന്നിവര്‍ക്കായാണ് ലുക്ക്ഔട്ട് നോട്ടീസ്.

സുബീഷിന്‍റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിന്‍ ആക്രമണം നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍. ഗൂഢാലോചനയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക ടി. നവ്യ എന്നിവര്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറയുന്നു.

സംഭവത്തിന് ശേഷം സുഹൈല്‍ ഷാജഹാന്‍റെ ഡ്രൈവറായ സുബീഷ് വിദേശത്തേക്ക് കടന്നു. സംഭവ ദിവസം രാത്രിയില്‍ ഗൗരീശപട്ടത്ത് സുബീഷിന്‍റെ ഡിയോ സ്കൂട്ടര്‍ എത്തിച്ചത് നവ്യയാണ്.

ഗൗരീശപട്ടത്ത് നിന്നും സ്കൂട്ടറോടിച്ച് സ്ഫോടക വസ്തു എറിഞ്ഞ ശേഷം തിരികെയെത്തിയ ജിതിന്‍ സ്കൂട്ടര്‍ നവ്യക്ക് കൈമാറിയെന്നാണ് പോലീസ് ഭാഷ്യം.

കേസില്‍ നവ്യയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജിതിന് സ്കൂട്ടര്‍ കൈമാറിയത് നവ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സ്ഫോടനത്തെ കുറിച്ച് അറിയില്ലെന്നാണ് ഇവര്‍ പറ‌ഞ്ഞത്.

ജിതിന്‍റെ അറസ്റ്റിന് ശേഷം ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിന്നാലെയാണ് നവ്യ ഒളിവില്‍ പോയത്.
More in Latest News :