പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ പ്രതികള്‍ പറയുന്നതെല്ലാം വിശ്വാസത്തിലെടുക്കുന്നില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി.എച്ച് നാഗരാജു. കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പ്രതികള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതില്‍ എല്ലാം വാസ്തവമാണെന്നു കരുതാനാവില്ല. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇവര്‍ പറയുന്നില്ലെന്നും തെളിവുകള്‍ കണക്കിലെടുത്താണ് മൊഴി വിശ്വാസത്തിലെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിപുലമായ അന്വേഷണം നടക്കും. ഷാഫി കൂടുതല്‍ പേരെ നരബലിക്ക് ഇരയാക്കിയതിന് തെളിവില്ലെന്നും നാഗരാജു പറഞ്ഞു.