നോയിഡ: സെക്ടർ 100 -ലെ ആഡംബര പാർപ്പിട സമുച്ചയത്തിൽ തെരുവ് നായ ആക്രമിച്ച ഒരു വയസുള്ള കുട്ടി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
സമുച്ചയത്തിലെ റോഡിൽ ജോലി ചെയ്തിരുന്ന തൊഴിലാഴികളുടെ കുട്ടിയെ തിങ്കളാഴ്ച വൈകിട്ടാണ് നായ ആക്രമിച്ചത്. തുറന്ന് കിടന്നിരുന്ന ഗേറ്റിലൂടെ എത്തിയ നായ മാതാപിതാക്കളോടൊപ്പം റോഡരികിൽ വിശ്രമിക്കുകയായിരുന്ന കുട്ടിയെ മാരകമായി ആക്രമിക്കുകയായിരുന്നു.
മധ്യപ്രദേശിലെ സിൻഗ്രൗലി സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയുടെ മൃതദേഹം സിൻഗ്രൗലിയിൽ സംസ്കരിക്കാനായി മാതാപിതാക്കൾ പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.