ന്യൂഡല്‍ഹി: സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാളിന്റെ വീടിനു നേരെ ആക്രമണം. വീട്ടുവളപ്പില്‍ ഉണ്ടായിരുന്ന രണ്ട് കാറുകള്‍ അക്രമികള്‍ തകര്‍ത്തു.
സ്വാതി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. താനും അമ്മയും പുറത്തുപോയ സമയത്ത് അജ്ഞാതര്‍ വീട്ടുവളപ്പില്‍ കയറി ആക്രമണം നടത്തിയെന്ന് അവര്‍ അറിയിച്ചു. വീടിനു മുന്നിലുണ്ടായിരുന്ന രണ്ട് കാറുകള്‍ അടിച്ച് തകര്‍ത്തു.
വീടിനുള്ളില്‍ കയറാന്‍ ശ്രമം നടത്തിയെന്നും ഡല്‍ഹിയില്‍ തങ്ങള്‍ പോലും സുരക്ഷിതരല്ലെന്നു വ്യക്തമാക്കുന്ന സംഭവമാണിതെന്നും സ്വാതി വ്യക്തമാക്കി.
സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ലെന്നും ഉടന്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.