തിരുവനന്തപുരം: തെക്കൻ കേരളത്തെക്കുറിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നടത്തിയ വിവാദ പരാമർശത്തിനെതിരേ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സുധാകരന്റെ പ്രസ്താവന സംഘപരിവാർ ആശയമാണെന്നാണ് മന്ത്രിയുടെ വിമർശനം.
സുധാകരന്റേത് നിസാരമായി കാണേണ്ട പ്രസ്താവനയല്ല. സംഘരാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഈ നീക്കമുണ്ടായിരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ വിഭജിക്കാനാണ് സംഘപരിവാർ ഏറെക്കാലമായി ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.