+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കും': താക്കീതുമായി ഗവർണറുടെ ട്വീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ പദവിയുടെ അന്തസ് കുറച്ചു കാണിക്കുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ പദവിയുടെ അന്തസ് കുറച്ചു കാണിക്കുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

ഗവർണറുടെ പ്രസ്താവന രാജ്ഭവൻ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ മന്ത്രിമാർ ആക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്താൻ പാടില്ലെന്നും ഗവർണർ പറഞ്ഞു.
More in Latest News :